ഒമാനി ഖഞ്ചർ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ

ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾ പോലുള്ള പ്രത്യേക അവസരങ്ങളിലും ഒമാനിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ് ഖഞ്ചർ

Update: 2022-12-01 18:48 GMT
Editor : ijas | By : Web Desk
ഒമാനി ഖഞ്ചർ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ
AddThis Website Tools
Advertising

മസ്കത്ത്: ഒമാനി ഖഞ്ചർ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ മൊറോക്കോയിൽ നടക്കുന്ന അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്‍റര്‍ ഗവൺമെന്‍റല്‍ കമ്മിറ്റിയുടെ പതിനേഴാമത് സെഷനിലാണ് ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തിയത്. ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾ പോലുള്ള പ്രത്യേക അവസരങ്ങളിലും ഒമാനിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ് ഖഞ്ചർ. ഒമാനിന്‍റെ ചരിത്രവും പൈതൃകവും സംസ്കാരവുമായെല്ലാം ചേർന്നു നിൽക്കുന്നതാണ് ഖഞ്ചറുകളുടെ പ്രാധാന്യം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Web Desk

By - Web Desk

contributor

Similar News