കത്തിനശിച്ച ചരക്ക്​ കപ്പലിലെ തൊഴിലാളികളെ​ നാട്ടിലേക്കയച്ചു

Update: 2023-12-29 03:14 GMT
Advertising

ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത്​ കത്തി നശിച്ച ചരക്ക്​ കപ്പലിൽനിന്ന്​ രക്ഷപ്പെട്ട പത്ത്​ ഗുജറാത്ത്​ സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. 

ഇനി ക്യാപ്റ്റൻ മാത്രമാണ് ബാക്കിയുള്ളത്. അമിത ഭാരവുമായെത്തി എന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്‍റെ പാസ്പോർട്ട്‌ തടഞ്ഞു വെച്ചിരിക്കുകയാണ്​. ആർ.ഒ.പി ഓപ്പറേഷൻ ഹെഡ്ന് പ്രത്യക അപേക്ഷ നൽകിയിട്ടുണ്ട്​. തുടർ നടപടിയുണ്ടാകുന്നതിനനുസരിച്ച്​ ഇദ്ദേഹത്തെയും കയറ്റി അയക്കുമെന്ന്​ ഡോ. കെ.സനാതനൻ അറിയിച്ചു.

ദുബൈയിൽനിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ കപ്പൽ ‘വിരാട് 3-2120’ ആണ്​ ഹാസിക്കിനു സമീപം ദിവസങ്ങൾക്ക്​മുമ്പ്​ ഉൾക്കടലിൽ കത്തി നശിച്ചത്​. ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ചരക്ക്​ കപ്പലിലുണ്ടായിരുന്ന 80 വാഹങ്ങളും കെട്ടിട സാമ​ഗ്രികളു കത്തിനശിക്കുകയും ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News