ന്യൂന മർദ്ദം; ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത

10 മുതൽ 40 മി.മീറ്റർവരെ മഴ ലഭിച്ചേക്കും

Update: 2023-01-08 04:31 GMT
Advertising

ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഒമാനിലെ മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്‌കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിവിധ സ്ഥലങ്ങളിൽ 10മുതൽ 40 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28മുതൽ 45 കി.മീറ്റർവരെ വേഗതയിൽ കാറ്റ് അടിച്ച് വീശും. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റകളുടെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തീര പ്രദേശങ്ങളിൽ 30മുതൽ 50 മി.മീറ്റർവരെ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ കടലിൽ ഇറങ്ങറരുതെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News