ഒമാനിൽ ശൈത്യകാല ടൂറിസം: ക്രൂസ് കപ്പൽ എത്തിയെങ്കിലും തീരംതൊടാനാവാതെ സഞ്ചാരികൾ
ഒന്നരവർഷത്തിലധികമായി ഉറങ്ങി കിടക്കുകയായിരുന്ന വ്യാപാര മേഖല ഉണർവ് പകരുന്നതായിരുന്നു ആഡംബര കപ്പലുകളുടെ വരവ്
ഒമാനിൽ ശൈത്യകാല ടൂറിസം ലക്ഷ്യമാക്കി ഷെഡ്യൂൾ ചെയ്ത ക്രൂസ് കപ്പൽ എത്തിയെങ്കിലും തീരംതൊടാനാവാതെ സഞ്ചാരികൾ. ഒമാനിൽ കോവിഡ് കേസുകൾ വർധിച്ച പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് സഞ്ചരികൾക്ക് തങ്ങളുടെ ഇഷ്ട കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയായെ വന്നത്.
കഴിഞ്ഞ ദിവസം മത്ര തീരത്ത് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുമായി യുറോപ്പ വലേറ്റ എന്ന ആഡംബര കപ്പൽ എത്തിയിരുന്നു. ഒന്നരവർഷത്തിലധികമായി ഉറങ്ങി കിടക്കുകയായിരുന്ന വ്യാപാര മേഖല ഉണർവ് പകരുന്നതായിരുന്നു ആഡംബര കപ്പലുകളുടെ വരവ്.
വിനോദ സഞ്ചാരമേഖലയിൽ അനുകൂലമായ സാഹചര്യം കൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡ് വീണ്ടും വില്ലനായെത്തിയിരിക്കുന്നത്. ശൈത്യകാല ടൂറിസം ലക്ഷ്യമാക്കി നിരവധി കപ്പലുകളാണ് രാജ്യത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഒമാൻ സർക്കാർ വിനോദ സഞ്ചാര മേഖലക്ക് വലിയ പ്രധാന്യമാണ് നൽകുന്നത്.