ഒമാനിൽ തൊഴിൽ മേഖലയിലെ പിഴകൾ ഒഴിവാക്കൽ: നാളെ മുതൽ അപേക്ഷിക്കാം

തൊഴിൽ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്

Update: 2025-01-31 15:54 GMT
Advertising

മസ്‌കത്ത്: ഒമാനിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പിഴകളും കുടിശ്ശികയും ഒഴിവാക്കുന്നതിനായി ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം. ജൂലൈ 31വരെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും വിവിധ സേവന വിതരണ ഔട്ട്ലെറ്റുകൾ വഴിയും അപേക്ഷകൾ സ്വീകരിക്കും. ഏഴ് വർഷം മുമ്പ് ലേബർ കാർഡുകൾ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴിൽ മന്ത്രാലയം റദ്ദാക്കിയിരുന്നു.

ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. രാജ്യത്തെ തൊഴിൽ വിപണിക്ക് ഉണർവ് പകർന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീർപ്പുകളുടെയും പാക്കേജിന് ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഏഴ് വർഷം മുമ്പ് ലേബർ കാർഡുകൾ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴിൽ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, 2017 ലും അതിനുമുമ്പും രജിസ്റ്റർ ചെയ്ത കുടിശ്ശികകൾ അടക്കുന്നതിൽ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കും. ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റ് കക്ഷികൾക്ക് കൈമാറുകയോ ചെയ്താൽ, അവർക്കെതിരായ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകൾ ലഘൂകരിക്കുന്നതിനും ലേബർ കാർഡുകളുമായി ബന്ധപ്പെട്ട പിഴകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതിനും സഹായിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് ഗ്രേസ് പിരീഡും പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതൽ മുതൽ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News