ലോകകപ്പ് കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 1.7 കോടി പേര്‍

ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യ ആറാമത്

Update: 2022-02-08 16:30 GMT
Advertising

ദോഹ. ലോകകപ്പ് ഫുട്ബോള്‍ മത്സരം നേരില്‍ കാണാന്‍ ആദ്യഘട്ടത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത് ഒരു കോടി എഴുപത് ലക്ഷം പേര്‍. ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യ ആറാമതുണ്ട്.ഖത്തറില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ, സൌദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങില്‍ ആദ്യ പത്തിലുള്ളത്.ജനുവരി 19ന് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ഇന്ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അവസാനിച്ചത്. ആകെ പത്ത് ലക്ഷത്തോളം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ലോകകപ്പ് ഫൈനല്‍ മത്സരം കാണാനാണ് കൂടുതല്‍ അപേക്ഷകര്‍. പതിനെട്ട് ലക്ഷം പേര്‍. മാര്‍ച്ച് എട്ടിന് ശേഷം റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് മത്സരം കാണാന്‍ ഭാഗ്യമുള്ളവരെ തെരഞ്ഞെടുക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നവരെ ഫിഫ ഇ-മെയില്‍ വഴി വിവരം അറിയിക്കും. ഓണ്‍ലൈന്‍ വഴി പണമടച്ച് ടിക്കറ്റ് ഉറപ്പിക്കാം. 

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News