ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

കോവിഡ് നിയന്ത്രണങ്ങൾ മാറി അന്താരാഷ്ട്ര തലത്തിൽ തന്നെ വ്യോമ ഗതാഗതം സജീവമായതിനെ തുടർന്നാണ് യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നത്

Update: 2022-08-01 19:40 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: ഈ വർഷം ആദ്യ പകുതിയിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് ഒന്നരക്കോടിയിലേറെ യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 59 ലക്ഷത്തോളം പേർ മാത്രമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറി അന്താരാഷ്ട്ര തലത്തിൽ തന്നെ വ്യോമ ഗതാഗതം സജീവമായതിനെ തുടർന്നാണ് യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നത്. വിമാന സർവീസുകളുടെ എണ്ണത്തിൽ 33.2 ശതമാനത്തിന്റെ വർധനയുണ്ട്. ഒരു ലക്ഷത്തിലേറെ വിമാനങ്ങളാണ് ഈ വർഷം ആദ്യ പകുതിയിൽ ഹമദ് വിമാനത്താവളത്തിലെത്തിയത്. ലോകകപ്പിനോട് അനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ലോകകപ്പ് നടക്കുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള സമയത്ത് 28000 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News