ദോഹ ബാങ്ക് സിഇഒ ആര്‍ സീതാരാമന്‍ രാജിവെച്ചു.

Update: 2022-03-27 13:36 GMT
Advertising

ദോഹ. ദോഹ ബാങ്ക് സിഇഒ രാഘവന്‍ സീതാരാമന്‍ രാജിവെച്ചു. പ്രസ് റിലീസിലൂടെ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ദോഹ ബാങ്കിനെ നയിച്ചിരുന്നത് തമിഴ്നാട് സ്വദേശിയായ ആര്‍. സിതാരാമനാണ്. ദോഹ ബാങ്കിനെ ഖത്തറിലെ പ്രധാന ബാങ്കുകളിലൊന്നായി വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, സിങ്കപ്പൂര്‍, യുഎഇ തുടങ്ങി അഞ്ച് രാജ്യങ്ങളില്‍ കൂടി ശാഖകള്‍ തുറയ്ക്കാന്‍ ഇക്കാലത്ത് സാധിച്ചു.

2002 ല്‍ ഡെപ്യൂട്ടി സിഇഒആയാണ ദോഹ ബാങ്കിലെത്തുന്നത്.2007 ല്‍ സിഇഒയായി. അതിന് മുന്പ് പിഡബ്ല്യുസിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.2015 ല്‍ ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ അദ്ദേഹം ആറാമതുണ്ടായിരുന്നു.

Tags:    

Writer - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Editor - ഫൈസൽ ഹംസ

Reporter at Qatar, MediaOne

By - ഫൈസൽ ഹംസ

Reporter at Qatar, MediaOne

Similar News