ഇറക്കുമതി ചെയ്യുന്ന എല്ലാ ബസുകൾക്കും ട്രക്കുകൾക്കും യൂറോ 5 ഡീസൽ ഇന്ധനം ബാധകമാക്കും
Update: 2023-01-06 04:49 GMT
ഈ വർഷം മുതൽ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ബസുകൾക്കും ട്രക്കുകൾക്കും യൂറോ 5 ഡീസൽ ഇന്ധനം ബാധകമാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ശുദ്ധമായ ഇന്ധനം ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. റോഡ് ഗതാഗതം വികസിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഈ നയം ഉപകരിക്കുമെന്നും ഗതാഗത മന്ത്രാലം വ്യക്തമാക്കി.