ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് വിമാനത്താവളത്തെ തെരഞ്ഞെടുത്തു

69 രാജ്യങ്ങളിൽ നിന്നുള്ള 239 വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നാണ് ഹമദ് വിമാനത്താവളം ഒന്നാമതെത്തിയത്

Update: 2024-07-11 16:56 GMT
Qatars Hamad Airport is the second best airport in the world
AddThis Website Tools
Advertising

ദോഹ: തിളക്കമാർന്ന നേട്ടവുമായി വീണ്ടും ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് വിമാനത്താവളത്തെ തെരഞ്ഞെടുത്തു. ഡാറ്റാ ടെക് കമ്പനിയായ എയർ ഹെൽപ് ആണ് പട്ടിക തയ്യാറാക്കിയത്. 69 രാജ്യങ്ങളിൽ നിന്നുള്ള 239 വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നാണ് ഹമദ് വിമാനത്താവളം ഒന്നാമതെത്തിയത്. 8.52 പോയിന്റാണ് ഖത്തറിന്റെ വിമാനത്താവളം സ്വന്തമാക്കിയത്.

വിമാന സർവീസുകളുടെ കൃത്യനിഷ്ടയാണ് റാങ്കിങ്ങിലെ ഏറ്റവും പ്രധാന ഘടകം. ഉപഭോക്താക്കളുടെ സംതൃപ്തി. ഫുഡ് ആന്റ് ഷോപ്‌സ് തുടങ്ങിയ മറ്റു മാനദണ്ഡങ്ങളിലും ഹമദ് വിമാനത്താവളം മികച്ച സ്‌കോർ സ്വന്തമാക്കി. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്നു ഹമദ് വിമാത്താവളം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വിമാനത്താവളമാണ് ഇത്തവണ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മാസം സ്‌കൈ ട്രാക്‌സ് എയർപോർട്ട് അവാർഡിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയിരുന്നു

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Web Desk

By - Web Desk

contributor

Similar News