ഫിഫ ലോകകപ്പിന്റെ അനധികൃത ടീഷർട്ടുകൾ വിറ്റു; അഞ്ച് പേർ ഖത്തറിൽ അറസ്റ്റിൽ

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ ഇകണോമിക് ആൻഡ് സൈബർ ക്രൈം വിഭാഗമാണ് ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ലോഗോ ഉപയോഗിച്ച വസ്ത്രങ്ങൾ വിൽപന നടത്തിയവരെ പിടികൂടിയത്

Update: 2022-05-10 19:09 GMT
Advertising

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് അനധികൃതമായി ടീഷർട്ടുകൾ വിൽപന നടത്തിയ അഞ്ച് പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ ഇകണോമിക് ആൻഡ് സൈബർ ക്രൈം വിഭാഗമാണ് ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ലോഗോ ഉപയോഗിച്ച വസ്ത്രങ്ങൾ വിൽപന നടത്തിയവരെ പിടികൂടിയത്.

കുറ്റവാളികളെ അറസ്റ്റ് ചെയ്തതും ലോഗോ പതിച്ച തൊപ്പികളും ടീഷർട്ടുകളുമുൾപ്പെടെയുള്ള ചിത്രങ്ങളും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്ക് വെച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ ഫിഫ ലോകകപ്പ് ലോഗോ പതിച്ച വസ്ത്രങ്ങളുടെ വിൽപന സംബന്ധിച്ച പരസ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്നും ഇവരിൽ നിന്നും നിരവധി വസ്ത്രങ്ങളും തൊപ്പികളുമുൾപ്പെടെയുള്ള ഉൽപന്നങ്ങൾ പിടികൂടിയതായും മന്ത്രാലയം വ്യക്തമാക്കി.


Full View

Illegal t-shirt sales for FIFA World Cup; Five arrested in Qatar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News