ഖത്തർ എയർവേഴ്സിനെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരങ്ങൾ

വേൾഡ് ട്രാവൽ അവാർഡില്‍ ലോകത്തെ മികച്ച എയർലൈൻ ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേഴ്സ് സ്വന്തമാക്കിയത്

Update: 2023-12-02 19:01 GMT
Editor : rishad | By : Web Desk
ഖത്തർ എയർവേഴ്സിനെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരങ്ങൾ
AddThis Website Tools
Advertising

ദോഹ: ഖത്തർ എയർവേഴ്സിനെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരങ്ങൾ. വേൾഡ് ട്രാവൽ അവാർഡില്‍ ലോകത്തെ മികച്ച എയർലൈൻ ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേഴ്സ് സ്വന്തമാക്കിയത്. 

മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്കാരത്തിന് പുറമെ, മികച്ച ബിസിനസ് ക്ലാസ്, മികച്ച എയർലൈൻ ലോഞ്ച് എന്നീ പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കി. ഗുണമേന്മയുള്ള സർവീസും, സുരക്ഷിതവും, സംതൃപ്തവുമായ യാത്രാ സൗകര്യവും, മികച്ച യാത്രാനുഭവവുമെല്ലാമാണ് ഖത്തറിന്റെ വിമാനക്കമ്പനിയെ നമ്പർ വൺ ആക്കി മാറ്റിയത്.

ഖത്തർ എയർവേസ് അവതരിപ്പിച്ച ‘ക്യൂ’ സ്യുട്ട് അന്താരാഷ്ട്ര എയർലൈൻ മേഖലയില്‍ തന്നെ ശ്രദ്ധേയമായ ബിസിനസ് ക്ലാസായി മാറിയിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അൽ മൗർജാൻ ബിസിനസ് ലോഞ്ചാണ് ലീഡിങ് എയർലൈൻ ലോഞ്ചിന് ഖത്തർ എയർവേസിനെ പ്രാപ്തമാക്കിയത്.

ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്കും, ഖത്തർ എയർവേഴ്സിന്റെ ട്രാൻസിറ്റ് യാത്രികർക്കും വിനോദങ്ങളും വിജ്ഞാനവുമായി സമയം ചിലവഴിക്കാൻ വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയ പ്രകൃതി രമണീയമായ ലോഞ്ച് ഏറെ പ്രശംസ നേടിയിരുന്നു.  

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News