അല്‍ അഖ്സയിലെ ഇസ്രായേല്‍ അതിക്രമത്തിനെതിരെ യുഎന്‍ രക്ഷാ സമിതിയിലെ ഖത്തറിന്‍റെ രൂക്ഷ വിമര്‍ശനം

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്., മുസ്ലിം വികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്നും യുഎന്നില്‍ ഖത്തര്‍ വിമര്‍ശിച്ചു.

Update: 2022-04-26 16:56 GMT
Advertising

അല്‍ അഖ്സയിലെ ഇസ്രായേല്‍ അതിക്രമത്തിനെതിരെ യുഎന്‍ രക്ഷാ സമിതിയിലെ ഖത്തറിന്‍റെ രൂക്ഷ വിമര്‍ശനം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്., മുസ്ലിം വികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്നും യുഎന്നില്‍ ഖത്തര്‍ വിമര്‍ശിച്ചു.

‌യുഎന്‍ രക്ഷാസമിതിയിലെ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇസ്രായേലിനെതിരെ രൂക്ഷമായി പ്രതികരിച്ചത്, അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും ഇസ്രായേല്‍ പരസ്യമായി

ലംഘിക്കുകയാണ്, പരിശുദ്ധ റമദാനില്‍ അല്‍അഖ്സ പള്ളിക്ക് നേരെയുണ്ടായ അതിക്രമവും ഫലസ്തീന്‍ ജനതയോടുള്ള ക്രൂരതയും മുസ്ലിം വികാരം വ്രണപ്പെടുത്തുന്നതാണ്., ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന അലംഭാവമാണ് ഇസ്രായേലിന്റെ നിയമലംഘനങ്ങള്‍ക്ക് കരുത്തെന്നും ഖത്തര്‍ തുറന്നടിച്ചു, മുസ്ലിം ക്രിസ്ത്യന്‍ പുണ്യ ഭൂമികളെയും അല്‍ അഖ്സ പള്ളിയെയും വിഭജിക്കാനും യഹൂദവത്കരിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഖത്തര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രശ്നം ചര്‍ച്ച ചെയ്ത അറബ് മന്ത്രിതല സമിതി യോഗത്തിലും ഖത്തര്‍ സമാന നിലപാട് സ്വീകരിച്ചിരുന്നു 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News