ഖത്തറില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന
Update: 2023-11-01 02:03 GMT
ഖത്തറില്‍ നവംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 ഖത്തര്‍ റിയാലാണ് നവംബറിലെ വില.
ഒക്ടോബറില്‍ 1.90 ഖത്തര്‍ റിയാലായിരുന്നു പ്രീമിയം പെട്രോള്‍ നിരക്ക്. അതേ സമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസം മാറ്റമില്ലാതെ തുടരും.
സൂപ്പര്‍ ഗ്രേഡിന് 2.10 ഖത്തര്‍ റിയാലും ഡീസലിന് 2.05 ഖത്തര്‍ റിയാലുമാണ് നവംബര്‍ മാസത്തിലെ ഇന്ധന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.