സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് സ്വകാര്യമേഖലയിലെ ചില തൊഴിലുകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം

Update: 2023-02-09 19:39 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫ ബിൻ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.

രാജ്യത്ത് സ്വകാര്യമേഖലയിലെ ചില തൊഴിലുകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം.ഓരോ മേഖലയിലും നടപ്പാക്കേണ്ട സ്വദേശിവത്കരണത്തിന്റെ അളവ് നിശ്ചയിക്കും. സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ, ഖത്തറി പൗരന്മാർക്ക് നൽകേണ്ട വേതനത്തെ കുറിച്ചുമെല്ലാം നിയമം വ്യക്തത വരുത്തുന്നുണ്ട്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News