ഖത്തറിൽ ഈദ് നമസ്‌കാരം രാവിലെ 5.12ന് നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം
നമസ്‌കാരം നടക്കുന്ന പള്ളികളുടെ പേര് വിവരങ്ങളും മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.രാജ്യത്തിന്റെ എല്ലാ മേഖലയിലെയും പള്ളികളും മൈതാനങ്ങളുമെല്ലാം പട്ടികയിൽ ഉൾപ്പെടുന്നു.
Update: 2022-04-29 18:07 GMT
ദോഹ: രാജ്യത്തെ 520 പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ ദിനം രാവിലെ 5.12ന് ഈദ് നമസ്‌കാരം നടക്കുമെന്ന് ഖത്തർ ഇസ്‌ലാമിക മതകാര്യമന്ത്രാലയം അറിയിച്ചു. നമസ്‌കാരം നടക്കുന്ന പള്ളികളുടെ പേര് വിവരങ്ങളും മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.രാജ്യത്തിന്റെ എല്ലാ മേഖലയിലെയും പള്ളികളും മൈതാനങ്ങളുമെല്ലാം പട്ടികയിൽ ഉൾപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാൻ മന്ത്രാലയം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അധികൃതർ ശവ്വാൽ ഒന്ന് എന്നാണെന്ന് പ്രഖ്യാപിക്കും. ഞായറാഴ്ചയാണ് ഖത്തറിൽ റമദാൻ 30 പൂർത്തിയാകുന്നത്.