ഖത്തറില്‍ പള്ളികളിലും ഈദ്ഗാഹുകളിലുമായി ബലി പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്ന് മതകാര്യമന്ത്രാലയം
പള്ളികളും ഈദ് ഗാഹുകളുമുള്‍പ്പെടെ മൊത്തം ആയിരത്തോളം വരുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയം ട്വിറ്റര്‍ വഴി പുറത്തുവിട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പള്ളികളിലും ഈദ്ഗാഹുകളിലുമായി ബലിപെരുന്നാള്‍ നമസ്‌കാരത്തിന് ഖത്തര്‍ മതകാര്യമന്ത്രാലയത്തിന്റെ അനുമതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം കേന്ദ്രങ്ങളില്‍ നമസ്‌കാരം നടക്കും. എല്ലായിടങ്ങളിലും രാവിലെ 5.10 ന് നമസ്‌കാരം ആരംഭിക്കും. ദോഹയുടെ വിവിധ മേഖലകള്‍, അല്‍ ഖോര്‍, അല്‍ വക്ര, അല്‍ ഷമാല്‍, ഷഹാനിയ, അല്‍ റയ്യാന്‍, റുവൈസ്, ദഖീറ, ദുഖാന്‍ തുടങ്ങി എല്ലാ ഭാഗങ്ങളിലും നമസ്‌കാര കേന്ദ്രങ്ങളുണ്ട്.
പള്ളികളും ഈദ് ഗാഹുകളുമുള്‍പ്പെടെ മൊത്തം ആയിരത്തോളം വരുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയം ട്വിറ്റര്‍ വഴി പുറത്തുവിട്ടു. സാമൂഹിക അകലം പാലിക്കല്‍, ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാത്രമേ വിശ്വാസികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ. നമസ്‌കാരപ്പായ ഓരോരുത്തരും സ്വന്തമായി കരുതണം. അംഗസ്‌നാനം ചെയ്യാനുള്ള സൗകര്യങ്ങളോ മൂത്രപ്പുരകളോ പള്ളികളില്‍ പ്രവര്‍ത്തിക്കില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിനും പള്ളികളില്‍ നമസ്‌കാരം നടന്നിരുന്നു