മികച്ച മീഡിയ സെന്‍ററിനുള്ള ഇന്‍റർനാഷണൽ സ്‌പോർട്‌സ് പ്രസ് അസോസിയേഷന്‍ പുരസ്കാരം ഖത്തര്‍ ഫിഫ മീഡിയ സെന്‍ററിന്

ഒരു കായിക ഇനത്തിന്‍റെ ചാമ്പ്യൻഷിപ്പിനായി ഒരുക്കിയ ഏറ്റവും മികച്ച മീഡിയ സെന്‍ററിനുള്ള പുരസ്‌കാരമാണ് ലോകകപ്പ് മീഡിയ സെന്‍റർ സ്വന്തമാക്കിയത്

Update: 2023-05-14 04:44 GMT
Advertising

ഖത്തര്‍: ഖത്തർ ലോകകപ്പ് ഫുട്‌ബോളിനൊരുങ്ങിയ ഫിഫ മീഡിയ സെന്‍ററിന് അംഗീകാരം. മികച്ച മീഡിയ സെന്‍ററിനുള്ള ഇന്‍റർനാഷണൽ സ്‌പോർട്‌സ് പ്രസ് അസോസിയേഷന്‍റെ പുരസ്‌കാരമാണ് ഖത്തറിനെ തേടിയെത്തിയത്. ഒരു കായിക ഇനത്തിന്‍റെ ചാമ്പ്യൻഷിപ്പിനായി ഒരുക്കിയ ഏറ്റവും മികച്ച മീഡിയ സെന്‍ററിനുള്ള പുരസ്‌കാരമാണ് ലോകകപ്പ് മീഡിയ സെന്‍റർ സ്വന്തമാക്കിയത്.

ക്യു.എൻ.സി.സിയിൽ അത്യാധുനിക സൌകര്യങ്ങളോടെയാണ് ഖത്തർ ലോകമെങ്ങുമുള്ള മാധ്യമപ്രവർത്തകരെ സ്വീകരിച്ചത്. 12500 മാധ്യമ പ്രവർത്തകരാണ് ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഫിഫ അക്രഡിറ്റേഷൻ വഴി ഇവിടെ എത്തിയത്. മാധ്യമപ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും അവരുടെ ജോലി നിർവഹിക്കുന്നതിന് വിപുലമായ സൌകര്യങ്ങൾ തന്നെ ഒരുക്കിയിരുന്നു.

ഇതോടൊപ്പം സ്റ്റേഡിയങ്ങളിൽ ചെന്ന് കളി കാണാൻ സൌകര്യമില്ലാത്തവർക്കായി രണ്ട് വെർച്വൽ ഗാലറികളും ഈ മീഡിയ സെന്ററിന്റെ ഭാഗമായിരുന്നു. ബീജിങ് വിന്റർ ഒളിമ്പിക്‌സ് മീഡിയ സെന്ററാണ് മൾട്ടി സ്‌പോർട്‌സ് കാറ്റഗറിയിൽ പുരസ്‌കാരം നേടിയത്. 


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News