ഖത്തർ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ കലാഞ്ജലി ഈ മാസം 12ന് ആരംഭിക്കും
Update: 2022-09-07 05:52 GMT


ഖത്തർ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ കലാഞ്ജലി ഈ മാസം 12ന് തുടങ്ങും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ കാമ്പസ് വേദിയാകും. 66 ഇനങ്ങളിലായി 2500 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിന് റോളിങ് ട്രോഫി സമ്മാനിക്കും. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഹസ്സൻ ചോഗ്ലേ, പ്രസിഡന്റ് ഡോ. ഹസ്സൻ കുഞ്ഞി, ജനറൽ കൺവീനർ ബിനുകുമാർ ജി, മീഡിയ കൺവീനർ അൻവർ ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.