റമദാനിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടതായി ഖത്തര്‍
Update: 2022-04-27 11:51 GMT


ഖത്തറില്‍ റമദാനിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ 800 ഓളം ഉല്‍പന്നങ്ങള്‍ക്ക് റമദാനിന് മുന്‍പ് തന്നെ മന്ത്രാലയം സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. റമദാനില്‍ വസ്തുക്കളുടെ ആവശ്യം ഉയരുന്നതിനാല്‍ വിലക്കയറ്റത്തിനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഇത്. മാന്യമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.