സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍

Update: 2023-07-17 01:58 GMT
Civil conflict in Sudan
AddThis Website Tools
Advertising

സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍.

സുഡാന്റെ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഈജിപ്ത് നടത്തുന്നത് സുപ്രധാന ചുവടുവെപ്പാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ പലതവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും നിരന്തരം ലംഘിക്കപ്പെടുകയായിരുന്നു.

നാല് മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തില്‍ മൂവായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. എത്യോപ്യ, സൌത്ത് സുഡാന്‍. ചാഡ്, എറിത്രിയ, സിഎആര്‍, ലിബിയ രാജ്യങ്ങളാണ് ഈജിപ്ത് വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News