ഖത്തർ ഗതാഗത മന്ത്രി ഡൽഹിയിൽ ജ്യോതിരാദിത്യ സിന്ധ്യയുമായി ചർച്ച നടത്തി
Update: 2023-02-07 03:24 GMT


ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു. ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി അദ്ദേഹം ചർച്ച നടത്തി.
ഗതാഗത മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇരുവരും അവലോകനം ചെയ്തു. കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതും ചർച്ചയായി.