ഏഷ്യന്‍ കപ്പില്‍ ഖത്തറിലെ മൈതാനങ്ങള്‍ ഇന്ത്യക്ക് ഹോം ഗ്രൗണ്ടാകും: ഷാജി പ്രഭാകരന്‍

ആരാധകരെ സജ്ജരാക്കാന്‍ ഫെഡറേഷന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും ഷാജി പ്രഭാകരന്‍ ഖത്തറില്‍ മീഡിയ വണിനോട്

Update: 2023-11-01 19:04 GMT
Advertising

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഖത്തറിലെ മൈതാനങ്ങള്‍ ഇന്ത്യക്ക് ഹോം ഗ്രൌണ്ടിന് തുല്യമായിരിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍. ആരാധകരെ സജ്ജരാക്കാന്‍ ഫെഡറേഷന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും ഷാജി പ്രഭാകരന്‍ ഖത്തറില്‍ മീഡിയ വണിനോട് പറഞ്ഞു.

ഫിഫ റാങ്കിങ്ങുമായി തട്ടിച്ചുനോക്കുമ്പോള്‍ കടുത്ത എതിരാളികളെയാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് നേരിടാനുള്ളത്. എന്നാല്‍ ഗാലറിയുടെ പിന്തുണയില്‍ കരുത്ത് കാട്ടാനാകുമെന്നാണ്ഇ ന്ത്യ പ്രതീക്ഷിക്കുന്നത്. ഹോം ഗ്രൌണ്ടിന് സമാനമായ പിന്തുണ ദോഹയിലെ വേദികളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുമെന്ന് ഷാജി പ്രഭാകരന്‍ പറഞ്ഞു ഇന്ത്യന്‍ ഫുട്ബോളിനെ ലോകവേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് ഖത്തറിലെ ടൂര്‍ണമെന്റ്.

ലോകകപ്പോടെ ദോഹ ആഗോള ഫുട്ബോള്‍ ഭൂപടത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമായി മാറി. ആരാധകര്‍ക്ക് ആവേശം പകരുന്നതിനായി ഫെഡറേഷന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും ഷാജി പ്രഭാകരന്‍ പറഞ്ഞു.

Full View



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News