ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി
ദോഹ: ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ഖത്തര്‍ കേന്ദ്രീകരിച്ച് ഇന്നുമുതല്‍ ചര്‍ച്ചകള്‍ സജീവമാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന്റെ ആവശ്യകത ഇരുവരും പങ്കുവെച്ചു. ചര്‍ച്ചകള്‍ക്കായി ഇസ്രായേലില്‍ നിന്നുള്ള ഉന്നതതല സംഘം ഖത്തറിലെത്തുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
ഇന്നോ നാളെയോ മുതല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ സജീവമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബന്ദി മോചനത്തിന് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
ഖത്തറിലെത്തിയ ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂവുമായും അമീര്‍ ഗസ്സ വിഷയം ചര്‍ച്ച ചെയ്തു. ഗസ്സയിലേക്ക് തടസങ്ങളില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സൌകര്യമൊരുക്കണമെന്ന്ഇ രുനേതാക്കളും ആവശ്യപ്പെട്ടു