ചരക്കു നീക്കത്തിൽ വന്‍ കുതിപ്പുമായി ഖത്തറിലെ തുറമുഖങ്ങൾ
ഈ വർഷം ആദ്യമൂന്ന് മാസത്തിൽ 726 കപ്പലുകളാണ് രാജ്യത്തെ തുറമുഖങ്ങളിലെത്തിയത്
Update: 2025-04-03 15:11 GMT


ദോഹ: ചരക്കു നീക്കത്തിൽ വന്‍ കുതിപ്പുമായി ഖത്തറിലെ തുറമുഖങ്ങൾ. ദോഹ തുറമുഖം, ഹമദ് തുറമുഖം, റുവൈസ് തുറമുഖം എന്നീ നാല് തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിന്റെയും കപ്പലുകളുടെയും കണക്കാണ് പുറത്തുവിട്ടത്. 3.36 ലക്ഷം ടി.ഇ.യു കണ്ടെയിനറുകളാണ് എല്ലാ തുറമുഖങ്ങളിലുമായി കൈകാര്യം ചെയ്തത്. ഇതിൽ 45 ശതമാനവും ഹമദ് തുറമുഖത്താണ് എത്തിയത്. നിർമ്മാണ സാമഗ്രികകളാണെന്ന് തുറമുഖത്തെത്തിയ ചരക്കില്‍ നല്ലൊരു പങ്കും. നിർമ്മാണ സാമഗ്രികളുടെ ചരക്കുനീക്കത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയാളവിനെ അപേക്ഷിച്ച് 988 ശതമാനം വളർച്ചയുണ്ടാതായി മവാനി അറിയിച്ചു. വാഹനങ്ങൾ, എക്യുപ്മെന്റ്സ്, ലൈവ്സ്റ്റോക്ക്, എന്നിവയിലും വർധനവുണ്ടായി.