ലോകകപ്പ് ഫുട്ബോള്‍ സുരക്ഷ; ഖത്തറും ഫ്രാന്‍സും സഹകരിക്കും
ബ്രിട്ടണ്‍ അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായും ഖത്തര്‍ ചര്‍ച്ച തുടരുകയാണ്
ലോകകപ്പ് ഫുട്ബോള്‍ സുരക്ഷക്കായി ഖത്തറും ഫ്രാന്‍സും സഹകരിക്കും.ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്ത് ഖത്തറിന്‍റെ വ്യോമ മേഖല നിരീക്ഷിക്കുന്നതിനാണ് ഫ്രാന്‍സുമായി ധാരണയിലെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യയും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെയും സേവനം ഫ്രാന്‍സ് ഉറപ്പാക്കും. ഡ്രോണുകളെ നിരീക്ഷിക്കുന്നതിനുള്ള ആന്‍റി- ഡ്രോണ്‍ സിസ്റ്റം, ഫ്രഞ്ച് വ്യോമ സേനയുടെ ഭാഗമായ എയര്‍ബോണ്‍ വാണിങ് ആന്‍റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ഖത്തറിന്‍റെ ആകാശത്തിന് സുരക്ഷയൊരുക്കും.
ബ്രിട്ടണ്‍ അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായും ഖത്തര്‍ ചര്‍ച്ച തുടരുകയാണ്. നേരത്തെ 3000 സൈനികരെ ലോകകപ്പ് സുരക്ഷയ്ക്കായി ഖത്തറിലേക്ക് അയക്കുമെന്ന് തുര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഉപദേശകരും, പരിശീലനം ലഭിച്ച പൊലീസ് നായകളും തുര്‍ക്കിയുടെ സംഘത്തിലുണ്ടാകും.