മോട്ടോ ജിപി ഖത്തർ ഗ്രാൻപ്രി; സ്‌പെയിനിന്റെ മാർക് മാർക്വസിന് കിരീടം
ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ മേധാവിത്വം ഉറപ്പിച്ച് മാർക്


ദോഹ: മോട്ടോ ജിപി ഖത്തർ ഗ്രാൻപ്രിയിൽ സ്പെയിനിന്റെ മാർക് മാർക്വസിന് കിരീടം. ലുസൈൽ സർക്യൂട്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ ബഗ്നയയെ പിന്തള്ളിയാണ് മാർക് ഒന്നാമതെത്തിയത്. ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഇതോടെ മേധാവിത്വം ഉറപ്പിക്കാനും മാർക്കിനായി.
ശനിയാഴ്ച നടന്ന ക്വാളിഫയിങ്, സ്പ്രിന്റ് റേസുകളിലെ മികവ് ഡുകാത്തിയുടെ സ്പാനിഷ് താരം ഫൈനൽ പോരിലും ആവർത്തിച്ചു. തുടക്കത്തിൽ സഹോദരൻ അലക്സ് മാർക്വസുമായി കോണ്ടാക്ട് വന്നത് ആശങ്കയുണ്ടാക്കിയെങ്കിലും വിജയം കൈവിട്ടില്ല. ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ ബഗ്നയയാണ് രണ്ടാം സ്ഥാനത്ത്.
സീസണിലെ ആദ്യ പോരിനിറങ്ങിയ നിലവിലെ ലോകചാന്പ്യൻ ജോർജ് മാർട്ടിന് മത്സരം പൂർത്തിയാക്കാനായില്ല. ലോകചാമ്പ്യൻഷിപ്പ് പോരിൽ സഹോദരൻ അലക്സ് മാർക്വസുമായി 17 പോയിന്റിന്റെ വ്യത്യാസമുണ്ട് മാർക്കിന്. ബഗ്നയയാണ് മൂന്നാം സ്ഥാനത്ത്.