ഖത്തറിൽ ചൂട് കനക്കുന്നു; സുരക്ഷാ മാർഗ നിർദേശങ്ങളുമായി അധികൃതർ
ഖത്തർ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ 43 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു
Update: 2024-05-25 17:34 GMT
ദോഹ: ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയും തൊഴിൽ മന്ത്രാലയവും. ഖത്തർ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം നിവവിൽ 43 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു.
വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും, അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നവരും ഇനിയുള്ള ദിനങ്ങളിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് '20 ശതമാനം' എന്ന നിർദേശം പാലിക്കണമെന്ന് മന്ത്രാലയങ്ങൾ അറിയിച്ചു. ചൂടിൽ ജോലി ചെയ്യുന്നത് ശീലമാകുന്നതുവരെ തൊഴിൽ ദൈർഘ്യത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ കനത്ത ചൂടിൽ ജോലിയെടുക്കരുതെന്നാണ് നിർദേശം. വേനൽ കാലത്തെ രോഗങ്ങൾ തടയുന്നതിന് തൊഴിലിടങ്ങളിൽ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയങ്ങൾ നിർദേശിച്ചു.