സെന്‍ട്രല്‍ മുനിസിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; 40.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി
2 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Update: 2023-06-24 03:30 GMT
ഖത്തറിലെ സെന്‍ട‌്രല്‍ മുനിസിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു മണിവരെയായിരുന്നു വോട്ടെടുപ്പ്.
അടുത്ത നാല് വര്‍ഷത്തേക്കുള്ള സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയത്. 29 മണ്ഡലങ്ങളിൽ 27 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 40.7 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു, 4 വനിതകളടക്കം 102 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
വോട്ടെടുപ്പ് നടപടികൾ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍ഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകിയാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.