യാത്രക്കാരെ സ്വീകരിക്കാൻ പാർക്കിങ് ഏരിയ ഉപയോഗിക്കണം; ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം
ടെർമിനലുകൾക്ക് മുൻപിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങൾ
ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം വരുന്നു. ജൂൺ 13 മുതൽ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ യാത്രക്കാരുടെ വാഹനങ്ങൾ അനുവദിക്കില്ല, യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും കാർ പാർക്കിങ് ഏരിയ ഉപയോഗിക്കണം.
ടെർമിനലുകൾക്ക് മുൻപിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമാണ് അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ നിർത്താൻ അനുമതിയുള്ളു. പുതിയ നടപടിയുടെ ഭാഗമായി ജൂൺ 13 മുതൽ ഹ്രസ്വകാല കാർ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾക്ക് ആദ്യത്തെ 20 മിനിറ്റ് പാർക്കിങ് സൗജന്യമായിരിക്കും. 20 മിനിറ്റ് കഴിയുന്നത് മുതൽ പാർക്കിങ് ഫീസ് നൽകണം. കാർ പാർക്കിങ്ങ് എക്സിറ്റിൽ പെയ്മെന്റിനുള്ള സൗകര്യമില്ല. ലെവൽ രണ്ടിലെ കാർ പാർക്കിങ്ങിന് മുൻപിലുള്ള മെഷീനിലാണ് പാർക്കിങ് ഫീസ് അടയ്‌ക്കേണ്ടത്