ലോകകപ്പ് ഫുട്ബോളിനെ പുകയില രഹിത മേളയാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ലോകകപ്പ് വേദികളിലും ഫാന്‍ സോണുകളിലും പുകവലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അംഗീകാരമായാണ് ഖത്തറിനെ തേടി പുരസ്കാരമെത്തിയത്

Update: 2023-05-28 19:03 GMT
Advertising

ഖത്തര്‍: ലോകകപ്പ് ഫുട്ബോളിനെ പുകയില രഹിത മേളയാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം, വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ ഖത്തര്‍ പുരസ്കാരം ഏറ്റുവാങ്ങി. ലോകകപ്പ് വേദികളിലും ഫാന്‍ സോണുകളിലും പുകവലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അംഗീകാരമായാണ് ഖത്തറിനെ തേടി പുരസ്കാരമെത്തിയത്.

ജനീവയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹെൽത് അസംബ്ലിയിൽ ഖത്തർ പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഉദ്യോഗസ്ഥരും, മുതിർന്ന ആരോഗ്യ പ്രവർത്തകരും പങ്കെടുത്തിരുന്നു.

ആരോഗ്യ മന്ത്രാലയം സാംക്രമികേതര രോഗ വിഭാഗം മേധാവി ഡോ. ഖലൂദ് അതീഖ് അൽ മുതാവ ഡബ്ല്യൂ. എച്ച്.ഒ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജ്യനൽ ഡയറക്ടർ ഡോ. അഹമദ് അൽ മന്ദാരിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനെ പുകയില രഹിത മേളയാക്കി മാറ്റാൻ ഖത്തർ സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരം കൂടിയാണ് പുരസ്കാരമെന്ന് അൽ മുതാവ പറഞ്ഞു.

കളി ആസ്വദിക്കാനെത്തുന്നവർക്ക് സ്റ്റേഡിയത്തിലും ഫാൻസോണിലും പുകവലികൊണ്ടുള്ള ബുദ്ധമുട്ടുകൾ ഒഴിവാക്കണം എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ഖത്തർ ആരോഗ്യമന്ത്രാലയം ലോകകപ്പ് വേളയിൽ പദ്ധതികൾ ആവിഷ്കരിച്ചത്. ഇതിന്റെ ട്രയൽ എന്ന നിലയിൽ 2021 നവംബർ -ഡിസംബർ മാസങ്ങളിൽ നടന്ന ഫിഫ അറബ് കപ്പിലും പുകവലിക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News