പെരുന്നാളാഘോഷിക്കാൻ യാത്ര മെട്രോയിൽ; ദോഹ മെട്രോയിൽ റെക്കോർഡ് യാത്രക്കാർ

നാല് ദിവസം കൊണ്ട് മെട്രോയിലും ലുസൈല്‍ ട്രാമിലുമായി 6.33 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്.

Update: 2023-07-07 19:28 GMT
Editor : anjala | By : Web Desk
Advertising

ദോഹ: പെരുന്നാള്‍ അവധിക്കാലത്ത് ദോഹ മെട്രോയില്‍ യാത്ര ചെയ്തത് റെക്കോര്‍ഡ് യാത്രക്കാര്‍. നാല് ദിവസം കൊണ്ട് മെട്രോയിലും ലുസൈല്‍ ട്രാമിലുമായി 6.33 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ജൂൺ 28 മുതൽ ജൂലായ് ഒന്ന് വരെ പെരുന്നാൾ ആഘോഷ ദിവസങ്ങളില്‍ മെട്രോയില്‍ മാത്രം 6,13,120 പേര്‍ യാത്ര ചെയ്തു. ലുസൈല്‍ ട്രാമില്‍ ഇതേ കാലയളവില്‍ 20,255 പേരാണ് യാത്ര ചെയ്തത്. ഏറ്റവും സുരക്ഷിതവും, സൗകര്യപ്രദവുമായ യാത്രാ മർഗമായി തിരക്കുള്ള ദിവസങ്ങളിൽ ദോഹ മെട്രോയെ തെരഞ്ഞെടുത്ത യാത്രക്കാർക്ക് അധികൃതർ നന്ദിയും അറിയിച്ചു.

ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്തവരുടെ കണക്കാണിത്. അവധി ദിനങ്ങളില്‍ പ്രധാന വിനോദ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ജനങ്ങളില്‍ ഭൂരിഭാഗം പേരും മെട്രോയെയാണ് ആശ്രയിക്കുന്നത്. ബുധനാഴ്ച പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് നമസ്കാരത്തിനായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിന് ദോഹ മെട്രോ സർവീസ് പുലർച്ചെ 4.30 മുതൽ ആരംഭിച്ചിരുന്നു.

Full View

ചെറിയ പെരുന്നാൾ അവധി ദിനങ്ങളില്‍ 17 ലക്ഷത്തിലേറെ പേരായിരുന്നു മെട്രോയിലും ട്രാമിലുമായി യാത്ര ചെയ്തത്. സ്‌കൂള്‍ മധ്യവേനല്‍ അവധിയെ തുടര്‍ന്ന് ഭൂരിഭാഗം പ്രവാസി കുടുംബങ്ങളും അവധിയാഘോഷത്തിന് രാജ്യത്തിന് പുറത്തു പോയതിനെ തുടര്‍ന്നാണ് ഇത്തവണ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News