സൗദിയും യു.എ.ഇയും ഖത്തറിന്റെ റെഡ് ലിസ്റ്റിൽ
ഇരു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമായി
ദോഹ: കോവിഡ് പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയും സൗദിയും ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്. ജനുവരി ഒന്ന് രാത്രി ഏഴ് മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. ഇതോടെ
ഇരു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമായി. കോവിഡ് വ്യാപന സാധ്യത തീരെ ഇല്ലാത്ത 'ഗ്രീൻ ലിസ്റ്റിൽ' 175 രാജ്യങ്ങളും, നേരിയ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 47 രാജ്യങ്ങളും, അതീവ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളുടെ പട്ടികയായ എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഒമ്പത് രാജ്യങ്ങളുമാണുള്ളത്. ഗ്രീൻ ലിസ്റ്റ് 175ൽ നിന്ന് 153 ആയി കുറഞ്ഞു. റെഡ് ലിസ്റ്റ് 23ൽ നിന്ന് 47 രാജ്യങ്ങളായ വർധിച്ചു.
നേരത്തെ ഗ്രീൻ ലിസ്റ്റിലായിരുന്ന സൗദി അറേബ്യ, യു.എ.ഇക്കും പുറമെ, അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളും റെഡ് ലിസ്റ്റിലാണുള്ളത്. നേരത്തെ എക്സപ്ഷണൽ റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീലങ്ക, ഫിലിപ്പിന്‍സ്, സുഡാൻ എന്നീ രാജ്യങ്ങളെ തീവ്രത കുറഞ്ഞ റെഡ് ലിസ്റ്റിലേക്ക് മാറ്റി. ഒമ്പതു രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ തുടരുന്നത്.