Writer - razinabdulazeez
razinab@321
ദോഹ: അപ്രതീക്ഷിതമായി കഴിഞ്ഞ വാരം മുതല്‍ രാത്രികളില്‍ കനത്ത തണുപ്പാണ് ഖത്തറില്‍ അനുഭവപ്പെടുന്നത്. തലസ്ഥാന നഗരമായ ദോഹയില്‍ ഉള്‍പ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടല്‍ത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യന്‍ മേഖലയില്‍ സുഡാന്‍
ന്യൂനമര്‍ദം ശക്തമാകുന്നതാണ് ഇതിന് കാരണം.മാര്‍ച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയര്‍ന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നേരിയ മഴയ്കക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.