റിയാദിനടുത്ത് ഹരീഖില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

കൊല്ലം ശാസ്താംകോട്ട കോട്ടക്കാട്ടുമുക്കിലെ വലിയ വീട്ടില്‍ മുഹമ്മദ് റാശിദാണ് മരിച്ചത്

Update: 2023-08-06 20:02 GMT
A Malayali youth died after his car overturned in Hariq near Riyadh
AddThis Website Tools
Advertising

റിയാദിനടുത്ത് ഹരീഖില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട കോട്ടക്കാട്ടുമുക്കിലെ വലിയ വീട്ടില്‍ മുഹമ്മദ് റാശിദാണ് മരിച്ചത്. ഹരീഖില്‍ നിന്ന് അൽഹൈറിലേക്ക് വരുമ്പോൾ കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

Full View

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാസിം പെരുവയല്‍ പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മുഹമ്മദ് റാശിദ് ഐസിഎഫിന്റെ സജീവ പ്രവര്‍ത്തകനാണ്.. തുടർ നടപടികൾക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, റിയാസ്, നാസര്‍ ലൈസ് എന്നിവർ നേതൃത്വം നൽകുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News