Writer - razinabdulazeez
razinab@321
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു. റിയാദിലെ അൽ മുവാസാത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അരക്കുപറമ്പ് ചക്കലാ കുന്നൻ വീട്ടിൽ സൈനുൽ ആബിദാണ് മരണപ്പെട്ടത്. മുപ്പത്തി നാല് വയസായിരുന്നു ഇദ്ദേഹത്തിന്. റിയാദ് റിമാലിന് സമീപം ദമ്മാം ഹൈവേക്ക് സമീപം റോഡരികിൽ നിൽക്കുമ്പോഴാണ് ബംഗ്ലാദേശ് പൗരനോടിച്ച വാഹനം സൈനുൽ ആബിദിനെ ഇടിച്ച് പരിക്കേല്പിക്കുന്നത്. ഒരുമാസം മുൻപാണ് ഇദ്ദേഹം സൗദിയിൽ എത്തുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.