ദമ്മാം കെപ്‌വ വാർഷിക സംഗമം സംഘടിപ്പിച്ചു
ദമ്മാം: ദമ്മാം കീഴപറമ്പ പ്രവാസി വെൻഫെയർ അസോസിയേഷൻ മർജാൻ എന്ന പേരിൽ വിവിധ പരിപാടികളോടെ വാർഷിക സംഗമം സംഘടിപ്പിച്ചു. കുട്ടികളും കുടുംബങ്ങളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ചെയർമാൻ ജൗഹർ കുനിയിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രസിഡന്റ് ബഷീർ വിപി ആധ്യക്ഷത വഹിച്ചു. പരിപാടിയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 5 ലക്ഷത്തിൽപരം രുപ ചിലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളും,സഹായങ്ങളും വിശദീകരിച്ചു. ട്രഷറർ അനസ് മുക്കം കെപ്‌വയുടെ അംഗങ്ങൾക്കുള്ള വിവിധ ആനുകൂല്ല്യങ്ങളെ കുറിച്ച് വിശദീകരിച്ചു. മുഹമ്മദലി മാസ്റ്റർ കെകെ,ബഷീർ എടകര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ ബോഡിയിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളേയും, ഭാരവാഹികളേയും തെരഞ്ഞെടുത്തു. പ്രസിഡന്റ്; വഹീദുറഹ്‌മാൻ കെസി, ജനറൽ സെക്രട്ടറി; അനസ് മുക്കം,ട്രഷറർ; ബർഹക്ക് എംകെ, വൈസ്പ്രസിഡന്റുമാരായി അബദുറഊഫ് കെകെ, സിദ്ധീഖ് ഇർഫാനി കെടി, സെക്രട്ടറിമാരായി അബ്ദുൽ ഹഖ്, യാസർ ഇബ്രാഹീം, രക്ഷാധികാരികളായി ജൗഹർ വിപി, ഷമീം കെഎം ലിയാക്കത്തലി, അസ് ലം കെകെ, ശംസ്പീർ എംകെ, എക്‌സിക്യട്ടീവ് അംഗങ്ങളായി ബഷീർ എടക്കര, ഇഖ്ബാൽക്ക,ബഷീർ വിപി,ശബീർ കെകെ,ഷമീം സികെ,അജ്മൽ കെകെ,ഫെബിൻ വിപി,നൗഷാദ്, സുബൈർ, റഷീദ് കെഎം, നജീബ് എംടി,റാസി കെഎം, ജുനൈദ്,ബിജീഷ്, പ്രവീഷ് ,സജിൽ എംടി,അനസ് കെ,അസ്‌ക്കർ സിടി എന്നിവരെയും തെരഞ്ഞെടുത്തു.