ഡെൻമാർക്കിലെ ഖുർആൻ അവഹേളനം; പ്രതിഷേധമറിയിച്ച് സൗദി അറേബ്യ

ഖുർആനെ അവഹേളിച്ച് പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ തിങ്കളാഴ്ച അടിയന്തര യോഗം ചേരും

Update: 2023-07-28 17:57 GMT
Advertising

ജിദ്ദ: വിശുദ്ധ ഖുർആനെ അവഹേളിച്ച സംഭവത്തിൽ ഡെൻമാർക്ക് അംബാസിഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധമറിയിച്ചു. റിയാദിലെ ഡെൻമാർക്ക് എംബസി മേധാവിക്ക് സൗദി പ്രതിഷേധ പ്രമേയം കൈമാറുകയും ചെയ്തു. ഖുർആനെ അവഹേളിച്ച് പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ തിങ്കളാഴ്ച അടിയന്തര യോഗം ചേരും. 

അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് മറ്റു മതങ്ങളെ അവഹേളിക്കുന്ന ലജ്ജാകരമായ പ്രവൃത്തികൾ നിർത്താൻ ഡെൻമാർക്കിനോട് സൗദി ആവശ്യപ്പെട്ടു. എന്നാൽ, മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങളോട് യോജിക്കുന്നില്ലെന്ന് ഡെൻമാർക്ക് എംബസി മേധാവി അറിയിച്ചു. 

57 ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ അടിയന്തിര യോഗം ജിദ്ദയിലെ ഒഐസി ആസ്ഥാനത്ത് നടക്കും. സ്വീഡന് പുറകെ ഡെൻമാർക്കിലും ഉണ്ടായ ഖുർആൻ അവഹേളനത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. ഒഐസി സെക്രട്ട്രറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയായിരിക്കും യോഗത്തിന് അധ്യക്ഷത വഹിക്കുക.

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News