ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചു പേര്‍ക്ക് പരിക്ക്

അപകടത്തതുടര്‍ന്ന് പള്ളിയുടെ മതിലുകള്‍ തകര്‍ന്നു

Update: 2021-12-28 09:52 GMT
ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചു പേര്‍ക്ക് പരിക്ക്
AddThis Website Tools
Advertising

ജിദ്ദ: നിയന്ത്രണംവിട്ട ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ജിദ്ദയിലെ അല്‍ റവാബി പ്രദേശത്തെ ഒരു പള്ളിയിലേക്കാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതു മൂലം വാഹനം ഇടിച്ചുകയറിയത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയമായതിനാലാണ് അഞ്ചുപേര്‍ അപകടത്തില്‍ പെട്ടത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തതുടര്‍ന്ന് പള്ളിയുടെ മതിലുകള്‍ തകര്‍ന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം സംഭവം സ്ഥിരീകരിക്കുകയും അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News