ഹജ്ജ് പെർമിറ്റ്; ജൂൺ 2 മുതൽ മക്കയിൽ പരിശോധന ശക്തമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

വ്യാജ ഹജ്ജ് വഗ്ദാനങ്ങൾ നൽകികൊണ്ടുള്ള പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി

Update: 2024-05-28 17:43 GMT
Hajj: More than 20 lakh pilgrims to Mina today
AddThis Website Tools
Advertising

ജിദ്ദ: ഹജ്ജ് പെർമിറ്റില്ലാത്തവരെ കണ്ടെത്താൻ ജൂൺ 2 മുതൽ മക്കയിൽ പരിശോധന ശക്തമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ ഹജ്ജ് വഗ്ദാനങ്ങൾ നൽകികൊണ്ടുള്ള പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം അറിയിച്ചു. മക്ക, ഹറം പരിസരം, ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, ചെക്ക് പോയിന്റുകൾ, സോർട്ടിംഗ് സെന്ററുകൾ, താൽക്കാലിക സുരക്ഷ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്കെല്ലാം പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റ് നിർബന്ധമാണ്.

ഹജ്ജ് പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ 10,000 റിയാൽ പിഴ ചുമത്തുകയും വിദേശികളെ രാജ്യത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴയും ഇരട്ടിയാകും. കൂടാതെ ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് യാത്ര സൗകര്യം ചെയ്തു കൊടുക്കുന്നവർക്കും 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ശിക്ഷ ലഭിക്കും. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും വിദേശികളായ നിയമലംഘകരെ തടവ് ശിക്ഷക്ക് ശേഷം തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

ചിലവ് കുറഞ്ഞ വ്യാജ ഹജ്ജ് യാത്രകൾ വാഗ്ധാനം ചെയ്തുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. അതത് രാജ്യങ്ങളിലെ ഹജ്ജ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഹജ്ജ് വിസ നേടുകയോ, നുസുക് ആപ്പ് വഴി ഹജ്ജ് പെർമിറ്റെടുക്കുകയോ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. ഉംറ, സന്ദർശനം, ടൂറിസം, ട്രാൻസിറ്റ് തുടങ്ങിയ വിസകളിലെത്തുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമില്ല.

ദുൽ ഖഅദ് 15 മുതൽ ദുൽ ഹിജ്ജ 15 വരെ ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്നും ഈ കാലയളവിൽ സന്ദർശന വിസയിലുള്ളവർ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ താമിസിക്കാനോ പാടില്ലെന്നും മന്ത്രാലയം ഓർമിപ്പിച്ചു. നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്ന മക്ക, റിയാദ്, ഷർഖിയ്യ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News