ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ കൂടികാഴ്ച നടത്തി

Update: 2022-07-08 01:12 GMT
Advertising

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടികാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ ജി-20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പരസ്പര സഹകരണവും ജി-20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും ചര്‍ച്ചയായി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News