സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ വിലവർധനവ് തുടരുന്നു; നവംബറിൽ വർധിച്ചത് 117 ഉത്പന്നങ്ങളുടെ വില
38 നിര്‍മാണ സാമഗ്രികള്‍ക്കും നിരക്ക് വര്‍ധനവുണ്ടായി
സൗദിയില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കുമുള്‍പ്പെടെ നൂറിലധികം സാധനങ്ങള്‍ക്ക് കഴിഞ്ഞ മാസം വിലവര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ അമേരിക്കന്‍ ഏലം ഉല്‍പ്പെടയുള്ള നാല്‍പ്പത്തിയാറ് സാധനങ്ങള്‍ക്ക് നവംബറില്‍ വലിയ വിലക്കുറവും നേരിട്ടു. ഗസ്റ്റാറ്റാറ്റാണ് മാസാന്ത്യ അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
സൗദിയില്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് വര്‍ധനവ് നവംബറിലും രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അഥവ ഗസ്റ്റാറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 169 ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില നിലവാരം അവലോകനം ചെയ്ത പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 117 ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. ഇവയില്‍ 92 എണ്ണം ഭക്ഷ്യ ഉല്‍പന്നങ്ങളാണ്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഉരുളകിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. 56.89 ശതമാനം.
പ്രാദേശിക കോഴിമുട്ടക്ക് 43.83ശതമാനവും വര്‍ധനവുണ്ടായി. കാലിത്തീറ്റ, കന്നുകാലി ഉല്‍പന്നങ്ങള്‍ എന്നിവക്ക് വര്‍ധനവ് രേഖപ്പെടുത്തി. ഇതിന് പുറമേ 38 നിര്‍മാണ സാമഗ്രികള്‍ക്കും നിരക്ക് വര്‍ധനവുണ്ടായി. ഇതേസമയം ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലം ഉള്‍പ്പെടെയുള്ള 46 ഉല്‍പന്നങ്ങള്‍ക്ക് വിലയിടിവും ഉണ്ടായി. ഏലത്തിന് 15 മുതല്‍ 19 ശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയത്.