കൊണ്ടോട്ടി മുൻ എംഎൽഎ മമ്മുണ്ണി ഹാജിയെ അനുസ്മരിച്ചു
ജിദ്ദ: മുൻ കൊണ്ടോട്ടി എംഎൽഎ കെ. മുഹമ്മദുണ്ണി ഹാജിയെ അനുസ്മരിച്ച് ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി. ശറഫിയ സിറ്റി കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി സൗദി നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയംങ്കോട് ഉദ്ഘാടനം ചെയ്തു. ഒരു പതിറ്റാണ്ട് കാലം കൊണ്ടോട്ടിയിലെ ജനകീയനായ ജനപ്രതിനിധിയായും, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, അവരെ ചേർത്ത് പിടിക്കാനും എന്നും മുമ്പന്തിയിലുണ്ടായിരുന്ന നേതാവായിരുന്നു മുഹമ്മദുണ്ണി ഹാജിയെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് മുസ്ലിയാരങ്ങാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് പൂന്തല വീരാൻ കുട്ടി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. ജിദ്ദ കെഎംസിസി സെൻട്രൽകമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, സെക്രട്ടറി ഷൗകത്ത് നാറക്കോടൻ, മലപ്പുറം ജില്ലാ പ്രസിഡൻറ് ഇസ്മായിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ചെയർമാൻ കെ.കെ. മുഹമ്മദ്, പെരുമ്പിലായി മുഹമ്മദ്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ദുബൈ മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി മുഹമ്മദ് കംബ്ലി, മണ്ഡലം ഭാരവാഹികളായ എം.എം മുജീബ് മുതുവല്ലൂർ, റഹ്‌മത്ത് അലി എരഞ്ഞിക്കൽ, മുഷ്താഖ് മധുവായി, ലത്തീഫ് പൊന്നാട്, സുബൈർ മായക്കര, സി.സി അബ്ദുൽ റസാഖ്, ഫിറോസ് പരതക്കാട്, ജംഷി ബാവ കാരി, ബാദുഷ കൊണ്ടോട്ടി, അസ്‌ക്കർ ഏക്കാടൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി തെറ്റൻ ഖിറാഅത്ത് നടത്തി. ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഷറഫു വാഴക്കാട് സ്വാഗതവും,യാസിർ മാസ്റ്റർ മപ്രം നന്ദിയും പറഞ്ഞു.