സൗദിയിൽ 78 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി

റിക്രൂട്‌മെന്റ് നിയമ ലംഘനത്തിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി

Update: 2024-05-14 17:58 GMT
Advertising

റിയാദ്: സൗദിയിൽ 78 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി. റിക്രൂട്‌മെന്റ് നിയമങ്ങളുടെ ലംഘനത്തിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി. ഈ വർഷം ആദ്യ പാദത്തിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് 70 ഓഫീസുകളിൽ നിന്നുള്ള ലൈസൻസ് പിൻവലിച്ചത്.

ഇതോടൊപ്പം റിക്രൂട്ട്മെന്റ് നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 8 സ്ഥാപനങ്ങളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. നിയമം അനുശാസിക്കുന്ന മിനിമം മാനദണ്ഡങ്ങൾ പോലുമില്ലാത്ത സ്ഥാപനങ്ങളാണ് നടപടിക്കിരയായായത്. ഷെൽട്ടർ മാനദണ്ഡങ്ങൾ പൂർത്തീകരിക്കാതിരിക്കുക, പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസം വരുത്തുക, ഇടപാടുകാർക്ക് പണം തിരികെ നൽകാതിരിക്കുക, തൊഴിലാളികളെ സ്വതന്ത്രമായി മറ്റു ജോലികളിൽ ഏർപ്പെടാൻ അനുവദിക്കുക, തുടങ്ങിയ നിയമ ലംഘനങ്ങളാണ് മന്ത്രാലയം പരിശോധനയിൽ കണ്ടെത്തിയത്.

റിക്രൂട്ട്മെന്റ് പ്രക്രിയയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി മുഴുവൻ കമ്പനികളും നിയമം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള മുസാനിദ് പ്ലാറ്റ്ഫോം വഴിയാണ് റിക്രൂട്ട്മെന്റ മേഖലയിലെ സേവനങ്ങൾ നിരീക്ഷിക്കുന്നത്

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News