മക്കയിൽ 100 ലധികം പദ്ധതികൾ നടപ്പാക്കും

കഴിഞ്ഞ വർഷം നടപ്പാക്കിയത് 50 പദ്ധതികൾ

Update: 2024-06-01 19:34 GMT
Advertising

മക്കയിൽ ഈ വർഷം നൂറിലധികം പദ്ധതികളും നിക്ഷേപാവസരങ്ങളും നടപ്പിലാക്കുമെന്ന് മക്ക മുനിസിപാലിറ്റി. ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ 19 നിക്ഷേപ പദ്ധതികൾ നടപിലാക്കി കഴിഞ്ഞു. 50 ലധികം പദ്ധതികൾ കഴിഞ്ഞ വർഷം നടപ്പാക്കിയതായും മക്ക മുനിസിപാലിറ്റി അറിയിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 19 നിക്ഷേപ പദ്ധതികൾ നടപ്പാക്കി കഴിഞ്ഞു. ബത്ത ഖുറൈഷ് നടപ്പാത, കിഴക്കൻ മക്കയിലെ ഹോളിഡേ ഹോമുകൾ, ദക്ഷിണ മക്കയിലെ കാർ സേവനങ്ങൾ, അൽ-ഖഷാഷിയയിലെ വാണിജ്യ ബാങ്കുകൾ എന്നിവ പൂർത്തിയായ പദ്ധതികളിൽ ഉൾപ്പെടും. കൂടാതെ കിഴക്കൻ മക്കയിലെ റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, ദക്ഷിണ മക്കയിലെ വാണിജ്യ കടകൾ, സംഭരണ, നിർമ്മാണ സാമഗ്രികളുടെ പദ്ധതികൾ എന്നിവയും ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ പൂർത്തിയാക്കി.

കഴിഞ്ഞ വർഷം 50 ലധികം പ്രോജക്ടുകൾ നടപ്പിലാക്കിയിരുന്നു. രണ്ട് ലക്ഷം സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച കിഴക്കൻ മക്കയിലെ ഫർണിച്ചർ മാർക്കറ്റ്, 14 ലക്ഷം ചതുരശ്ര മീറ്റർ വിസതൃതിയിൽ നടപ്പാക്കിയ ഷുഹദ അൽ-വതൻ വികസന പദ്ധതി, ബത്ഹ ഖുറൈഷ് നടപ്പാത വികസനം, കാർ റിസർവേഷൻ ഈവന്റ് എന്നിവയായിരുന്നു കഴിഞ്ഞ വർഷം പൂർത്തിയാക്കിയ പ്രധാന പദ്ധതികൾ. ജബൽ നൂർ, ജബൽ സൌർ മലകളിലെ ഹൗസിംഗ് പദ്ധതികൾ, സ്മാർട്ട് പാർക്കിംഗ് പദ്ധതികൾ എന്നീ നിക്ഷേപ പദ്ധതികളും മക്ക മുനിസിപാലിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.

Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News