മദീന വഴി ഹജ്ജിനെത്തിയവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു; സന്ദർശനം പൂർത്തിയാക്കിവർ മക്കയിലെത്തി
പ്രതിദിനം അരലക്ഷത്തോളം തീര്‍ഥാടകരാണ് രാജ്യത്തേക്ക് എത്തികൊണ്ടിരിക്കുന്നത്
മദീന: മദീന വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. മദീനയിലെത്തിയ തീര്‍ഥാടകരില്‍ ഭൂരിഭാഗവും പ്രവചക പള്ളിയിലും ചരിത്ര സ്ഥലങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തി. പ്രതിദിനം അരലക്ഷത്തോളം തീര്‍ഥാടകരാണ് രാജ്യത്തേക്കെത്തികൊണ്ടിരിക്കുന്നത്.
ഹജ്ജിനായി രാജ്യത്തേക്കെത്തുന്ന തീര്‍ഥടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് അനുഭവപ്പെട്ടു തുടങ്ങി. പ്രതിദിനം അരലക്ഷത്തോളം വിദേശ തീര്‍ഥാടകരാണ് ജിദ്ദ, മദീന വിമാനത്താവളങ്ങള് വഴി രാജ്യത്തേക്കെത്തുന്നത്. മദീന വഴി ഇതുവരെയായി 531000 തീര്‍ഥാടകര്‍ സൗദിയിലെത്തി. ഇവരില്‍ ഭൂരിഭാഗം പേരും പ്രചകകന്റെ റൗദ സന്ദര്‍ശനവും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി മക്കിയിലേക്ക് തിരിച്ചു. മൂന്ന് ലക്ഷത്തി എഴപത്തിയെട്ടായിരം പേര്‍ ഇത്തരത്തില്‍ മക്കയിലെത്തി ഉംറ കര്‍മ്മം നിര്‍വ്വഹിച്ചു.
ശേഷിക്കുന്ന 152000 പേരാണ് ഇപ്പോള്‍ മദീനയിലുള്ളത്. അന്‍പത്തി രണ്ട് എമിഗ്രേഷന്‍ സെന്ററുകള്‍ വഴി 92 വിമാനങ്ങളാണ് ദിനേന മദീനയിലെത്തുന്നത്. 22000 മുതല്‍ 27000 തീര്‍ഥാടകരാണ് ഇത് വഴി മദീന വിമാനത്താവളത്തിലിറങ്ങുന്നത്. മെഡിക്കല്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് കൃത്യമായി ലഭ്യമാക്കി വരുന്നതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. 21000ലധികം തീര്‍ഥാടകരാണ് ഇതിനകം മെഡിക്കല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.