പ്രവാസി വെൽഫെയർ അന്തരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Update: 2025-03-13 09:39 GMT
Editor : Thameem CP | By : Web Desk
പ്രവാസി വെൽഫെയർ അന്തരാഷ്ട്ര വനിതാ ദിനം ആചരിച്ചു
AddThis Website Tools
Advertising

റിയാദ്: പ്രവാസി വെൽഫെയർ അന്തരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ഡൂൺസ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. പാഷനുകൾ അടക്കിപ്പിടിച്ചു വീടകങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നതിന് പകരം പ്രവാസി വനിതകൾ തൊഴിലിടങ്ങളിലേക്കും സാമൂഹിക മുഖ്യധാരയിലേക്കും കടന്നു വരണമെന്ന് സംഗീത അനൂപ് പറഞ്ഞു. തീവ്രമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രമേ നമ്മുടെ അഭിലാഷങ്ങളും സാമൂഹിക പിന്നാക്കാവസ്ഥയും പഹരിക്കാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു. ഷഹനാസ് സാഹിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വനിതകൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നതും നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ കൊല്ലപ്പെടുന്നതും തടയണമെന്ന് ഷഹനാസ് ആവശ്യപ്പെട്ടു. ഒടുവിൽ ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്ന സാഹചര്യവും ലഹരിയുടെ കുത്തൊഴുക്കിൽ ജീവിതം ഹോമിക്കപ്പെടുന്നതും നമ്മുടെ കുത്തഴിഞ്ഞ രാഷ്ട്രീയ സാമൂഹിക സംസ്‌കാരത്തിന്റെ ഇരകളാണെന്നും അവർ പറഞ്ഞു.

 ഹസ്‌ന അയ്യുബ് ഖാൻ, ഹനിയ യാസിർ, ഷംനു എന്നിവർ ഗാനങ്ങളാലപിച്ചു. സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിൽ വനിത സാന്നിധ്യം നിർണായകമാണെന്ന് ചരിത്രം വിശകലനം ചെയ്ത് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു. വനിതാദിന സ്‌പെഷ്യൽ ക്വിസ് പരിപാടിക്ക് അവതാരകയായ ഫജ്‌ന ഷഹ്ദാൻ നേതൃത്വം നൽകി. മുഖ്യാതിഥി സംഗീത അനൂപിന് ഷഹനാസ് സാഹിൽ ആദരഫലകം സമ്മാനിച്ചു. നേരത്തെ നടന്ന ഇഫ്താർ വിരുന്നിൽ കുടുംബങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങൾ കൊണ്ടായിരുന്നു നോമ്പ്തുറ. പ്രവാസി സിസി അംഗം ആയിഷ സഈദ് അലി സ്വാഗതവും ജസീറ അജ്മൽ നന്ദിയും പറഞ്ഞു.

ഇഫ്താറിന് ഹഫ്‌സത്ത് റഹ്‌മത്തുല്ല, പ്രസീത സഞ്ജു, ഷെൽസ നൗഷാദ്, ജാമിഅ ഖലീൽ, ഫിദ മുനീർ, ഷംനു ലുക്മാൻ, ഹസ്‌ന അയ്യൂബ്, ഷാഹിന അലി, സബ്‌ന ലതീഫ്, അഫീഹ ഫായിസ്, അഫ്‌നിദ അഷ്ഫാഖ്, സിനി ഷാനവാസ്, സനിത മുസ്തഫ, റഷീഖ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News