വാഹനാപകടം: കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
സിവിൽ സ്റ്റേഷൻ സ്വദേശി റിയാസാണ് മരിച്ചത്
Update: 2025-04-15 12:11 GMT


റിയാദ്: റിയാദിലെ അൽ ഗാത്ത് റോഡിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി റിയാസ് (32) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ നിദ സഫർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ ഐടി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു റിയാസ്. മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.