എയർ ഇന്ത്യ യാത്ര മുടങ്ങിയ പ്രവാസികൾക്ക് നഷ്ടപരിഹാരം നൽകണം- സൗദി ഐ.എം.സി.സി

Update: 2024-05-10 16:54 GMT
Advertising

ദമ്മാം: ആയിരകണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ എയർ ഇന്ത്യ ജീവനക്കാർ നടത്തിയ സമരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് മാനേജ്മെന്റും ജീവനക്കാരും ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് ഐ.എം.സി.സ സൗദി ഘടകം ആവശ്യപ്പെട്ടു.

വിസാ കാലാവധി തീരുന്ന യാത്രക്കാരും, ഹജ്ജ് യാത്രക്കാരും, മെഡിക്കൽ സഹായത്തിന് വിദേശത്തേക്ക് വരുന്ന കുടുംബങ്ങൾ ഉൾപ്പെടെ ഈ യാത്ര മുടങ്ങിവരിലുണ്ട്. കമ്പനിയുടെ ആഭ്യന്തര പ്രശ്നനത്തിന്റെ പേരിൽ യാത്രക്കാർ നഷ്ട്ടം സഹിക്കേണ്ടതില്ല. യാത്ര മുടങ്ങിയ പ്രവാസികൾക്ക് തക്കതായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ തയ്യാറാവണം.

വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്കും, പ്രവാസി കാര്യാ വകുപ്പിനും സൗദി ഐ.എം.സി.സി നാഷണൽ കമ്മറ്റി ഇമെയിൽ സന്ദേശം അയച്ചതായും ഐ.എം.സി.സി പ്രസിഡന്റ് യൂനുസ് മൂന്നിയൂർ, ജനറൽ സെക്രട്ടറി നവാഫ് ഒ.സി, എൻ.കെ ബഷീർ, ഓർഗനൈസിങ് സെക്രട്ടറി മൻസൂർ വണ്ടൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News