വിദേശ വ്യാപാരത്തിലും ചരക്ക് സേവന രംഗത്തും വളർച്ച നേടുന്നതായി സൗദി

വിദേശ നിക്ഷേപം ആകർഷിക്കാൻ 10 ബിസിനസ് കൗൺസിലുകൾ

Update: 2024-06-20 17:01 GMT
Advertising

ദമ്മാം: സൗദി അറേബ്യ വിദേശ വ്യാപാരത്തിലും ചരക്ക് സേവന മേഖലകളിലും ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചുവരുന്നതായി വാണിജ്യ മന്ത്രി മാജിദ് അൽഖസബി. ലോകമെമ്പാടുമുള്ള അറുന്നൂറിലേറെ വ്യാപാര ഗ്രൂപ്പുകളുമായി ചേർന്ന് രാജ്യത്ത് നിന്നുള്ള കയറ്റുമതി വിപുലീകരിക്കാൻ കഴിഞ്ഞാതായും മന്ത്രി പറഞ്ഞു.

സൗദി അറേബ്യ പ്രഖ്യാപിച്ച ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യം വൻ പുരോഗതിയിലേക്കും വളർച്ചയിലേക്കും മുന്നേറുന്നതായാണ് വാണിജ്യ മന്ത്രി വ്യക്തമാക്കിയത്. വിദേശ വ്യാപാരം, ചരക്ക് സേവന മേഖലകളിൽ രാജ്യം ദ്രുതഗതിയിലുള്ള പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. ലോകമെമ്പാടുമുള്ള 660ലേറെ ട്രേഡ് അറ്റാഷെകളുമായി കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് സാധിച്ചു. 255 നിക്ഷേപ മേഖലകൾ നിശ്ചയിച്ച് വിദേശ നിക്ഷേപകരെ ആർഷിക്കുന്നതിനും പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവസരമൊരുക്കി. നിക്ഷേപ കൈമാറ്റം വികസിപ്പിക്കുന്നതിനായി 10 സൗദി -വിദേശ നിക്ഷേപം ആകർഷിക്കാൻ 10 ബിസിനസ് കൗൺസിലുകൾ

വിദേശ ബിസിനസ് കൗൺസിലുകൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതായും മന്ത്രി വിശദീകരിച്ചു. ഇതിന് പുറമേ ജി.ജിസ.സി രാജ്യങ്ങളുമായി സ്വതന്ത്ര വാപാര കരാറുകൾ തയ്യാറാക്കാനുള്ള ചർച്ചകൾ ഏറെ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. യു.കെ. ദക്ഷിണ കൊറിയ, പാകിസ്താൻ, ചൈന, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ധാരണയിലെത്തുന്നതിന് ചർച്ചകൾ പുരോഗമിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News